ചെങ്ങന്നൂർ: മുളക്കുഴ കോട്ട പീടിക കിഴക്കേതിൽ വീട്ടിൽ (ശ്രീനികേതന്‍) രാജമ്മ-സദാനന്ദൻ ദമ്പതികളുടെ മകൻ രാജേഷ് (49) ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ കോവിഡ് ബാധിച്ച് മരിച്ചു. ബിലാസ്പൂരിലെ കോൾ ഇന്ത്യ ജീവനക്കാരനായിരുന്നു. ഭാര്യ: മുളക്കുഴ തോണ്ടിയത്ത് കുടുംബാംഗം ബിന്ദു. മക്കള്‍: രാജലക്ഷ്മി, വിനായക്. സംസ്കാരം ഛത്തീസ്ഗഡിൽ നടത്തി.