ചെറുതോണി: ദക്ഷിണ കൊറിയയിൽ മരിച്ച ഗവേഷണ വിദ്യർഥിനി വാഴത്തോപ്പ് മണിമലയിൽ ജോസിെൻറ മകൾ ലീജ ജോസിെൻറ (27) സംസ്കാരം തിങ്കളാഴ്ച വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രലിൽ നടക്കും. കഴിഞ്ഞ 28ന് വെളുപ്പിന് നാട്ടിലേക്ക് പുറപ്പെടുന്നതിന് കൊറിയയിലെ എയർപോർട്ടിലെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10ന് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിക്കുന്ന മൃതദേഹം വാഴത്തോപ്പിലെ വീട്ടിലെത്തിച്ചശേഷം വൈകീട്ട് നാലോടെ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. വാഴത്തോപ്പ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് പന്തളം കുളനട കടവിൽപീടികയിൽ കുടുംബാംഗം ഷേർളിയാണ് മാതാവ്. സഹോദരങ്ങൾ: ലിജോ, ലിനോ.