മൂവാറ്റുപുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പലചരക്ക് വ്യാപാരി മരിച്ചു. വാഴക്കുളം തെക്കുംമല മടിപാറയിൽ മാത്യുവാണ് (മത്തച്ചൻ -66) മരിച്ചത്. വാഴക്കുളം വേങ്ങച്ചുവട്ടിലായിരുന്നു കട നടത്തിയിരുന്നത്. പനിയെത്തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കോവിഡാണെന്ന് അറിഞ്ഞത്. തുടർന്ന് ഇദ്ദേഹം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം. ഇദ്ദേഹത്തിെൻറ കുടുംബാംഗങ്ങളിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യ: പൈങ്ങോട്ടൂർ ഇഞ്ചപ്പുരക്കൽ കുടുംബാംഗം മേരി. മക്കൾ: മജീഷ്, ജിൻസ്, ജീവ. മരുമക്കൾ: സൗമ്യ പൈമ്പിള്ളിക്കുന്നേൽ ഒളമറ്റം, ഷൈബു ഇഞ്ചക്കാട്ട് പുതുപ്പള്ളി.