തൃപ്പനച്ചി: പാലക്കാട് അരിമ്പ്രകുന്നൻ തോട്ടശ്ശീരി ഉമ്മർ ഹാജി (68) നിര്യാതനായി. നോർത്ത് പാലക്കാട് കാഞ്ഞീരം ജുമാമസ്ജിദ് മഹല്ല് വൈസ് പ്രസിഡൻറ്, വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ്, ഫാറൂഖ് മസ്ജിദ് പാലക്കാട് പ്രസിഡൻറ്, അൽഫാറൂഖ് യത്ീംഖാന കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പള്ളീമക്കുട്ടി. മക്കൾ: സുഹ്റ, ബഷീർ, ഷിഹാബുദ്ദീൻ, സാഹിറ, ഷാമിർ. മരുമക്കൾ: അബ്ദുറഹിമാൻ (ജിദ്ദ), നജ്മുദ്ദീൻ (ഒമാൻ), സീനത്ത്, മുഫീദ.