മണ്ണാർക്കാട്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. മണ്ണാർക്കാട് നായാടിക്കുന്ന് റെയിൻബോ കോളനിയിൽ ഉപ്പുകുഴിയിൽ യു.കെ. അബ്ദുല്ലക്കുട്ടിയുടെ ഭാര്യ റംല (58) ആണ് മരിച്ചത്. പാലക്കാട് ജില്ല ആശുപത്രിയിലാണ് മരണം.ഭർത്താവ് അബ്ദുല്ലക്കുട്ടിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ആഗസ്റ്റ് 27ന് കുടുംബാംഗങ്ങളെ പരിശോധിച്ചപ്പോഴാണ് മരണപ്പെട്ട റംലക്കും കൂടെ മക്കൾക്കും രോഗം സ്ഥിരീകരിച്ചത്.മാങ്ങോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന റംലയെ ശനിയാഴ്ച രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവിെൻറ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മക്കളായ ബാബു, റിയാസ് എന്നിവർക്കും കോവിഡ് ബാധിച്ചിരുന്നു. ഇവർ അസുഖം മാറി വീട്ടിലെത്തിയത് ശനിയാഴ്ചയാണ്. അബ്ദുല്ലക്കുട്ടിയുടെ രോഗവും കഴിഞ്ഞ ദിവസം സുഖപ്പെട്ടിരുന്നു. റംലയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മണ്ണാർക്കാട് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.