വളാഞ്ചേരി: മരം വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ മധ്യവയസ്കൻ മരിച്ചു. ആതവനാട് കാവുങ്ങൽ നൂറാംപറമ്പിൽ വേലായുധനാണ് (60) ഞായറാഴ്ച രാവിലെ പത്തോടെയുണ്ടായ അപകടത്തിൽ മരിച്ചത്. മരത്തിൽനിന്ന് വീണ ഇദ്ദേഹം അരയിൽ കെട്ടിയ കയറിൽ തൂങ്ങി നിൽക്കുകയായിരുന്നു. തിരൂരിൽനിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് ഇദ്ദേഹത്തെ താഴെ ഇറക്കിയത്. ഉടൻതന്നെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: കാർത്യായനി. മക്കളില്ല.