തിരുനാവായ: എടക്കുളം കിഴക്കൻ മുക്കിലെ തേക്കില്‍ ഇബ്രാഹിം (59) കോവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ച ശ്വാസതടസ്സം നേരിട്ട ഇദ്ദേഹത്തെ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ നടപടികള്‍ പൂര്‍ത്തികരിച്ച ശേഷം മൃതദേഹം കോവിഡ് നിബന്ധനകള്‍ പാലിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എടക്കുളം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.