വെട്ടത്തൂർ: ജമാഅത്തെ ഇസ്ലാമി വെട്ടത്തൂർ ഹൽഖ അമീർ പുത്തൻകോട്ട് കുട്ടാട്ടുപറമ്പിൽ യഅ്കൂബ് (ബാവ മാസ്റ്റർ- 54) നിര്യാതനായി. വെട്ടത്തൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. പിതാവ്: പരേതനായ ഹുസ്സൻ കുട്ടി ബാപ്പുട്ടി ഹാജി. മാതാവ്: പരേതയായ ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: തോരക്കാട്ടിൽ സുഹ്റ (അലനല്ലൂർ). മക്കൾ: അഫ്രിൻ ഹുദ, അമൽ (വിദ്യാർഥി, എം.ഇ.എസ് കല്ലടി കോളജ്), അഹ്ലാം (വിദ്യാർഥിനി, ജി.എച്ച്.എസ്.എസ് വെട്ടത്തൂർ), പരേതനായ അദീബ് ഹുസൈൻ. മരുമകൻ: വി.പി. സഫ്വാൻ (അബൂദബി). സഹോദരങ്ങൾ: അബ്ദുൽ ഹമീദ് (ചെയർമാൻ, വെട്ടത്തൂർ പാലിയേറ്റിവ്), കുഞ്ഞഹമ്മദ് (ദമ്മാം), വീരാൻ കുട്ടി, ഖദീജ (തിരുവിഴാംകുന്ന്), ഇക്ലീമ, ലബൂദ, ഹന്നത്ത്.