വടക്കഞ്ചേരി: പുതുക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയ പുതുക്കോട് തെക്കേപ്പൊറ്റ പ്രസന്ന (46) കുഴഞ്ഞുവീണ് മരിച്ചു. പരേതനായ കൂത്ത്പറമ്പ് വീട്ടിൽ രമേഷിെൻറ ഭാര്യയാണ്. തിങ്കളാഴ്ച രാവിലെ ബി.പി പരിശോധനക്കായി എത്തിയ ഇവർ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ഡോക്ടർ പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം ചൊവ്വാഴ്ച സംസ്കരിക്കും. മക്കൾ: രാഹുൽ, അഖിൽ.