തേഞ്ഞിപ്പലം: പെരുവള്ളൂര്‍ വരപ്പാറ സ്വദേശി കാവുങ്ങല്‍ സിറാജുദ്ദീെൻറ ഭാര്യ ഹസീന (28) പനി ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി മരുന്നും ഭക്ഷണവും കഴിച്ച് കിടന്നുറങ്ങിയ ഇവര്‍ തിങ്കളാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണ ശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റിവാണ്. മക്കള്‍: മുഹമ്മദ് ഷഹ്സാദ് (ആറ്), മുഹമ്മദ് റസിന് (നാലര), ഫാത്തിമ ഹിബ (രണ്ട്). ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വരപ്പാറ പുതിയ പറമ്പ് മഹല്ല് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.