ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖം മൂലം കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു. താഴേക്കോട് മണാശ്ശേരി വെസ്റ്റ് സ്വദേശി മുത്തേടത്ത് മണിയാണ് (52) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ആഴ്ചകളായി ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം 20 വർഷത്തോളം ജിദ്ദയിലെ പ്രശസ്തമായ ഷാമി റെസ്റ്റാറൻറിൽ ജീവനക്കാരനായിരുന്നു. ശേഷം സ്വന്തമായി റെസ്റ്ററൻറ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരേതനായ അപ്പുവാണ് പിതാവ്. മാതാവ്: ഭാർഗവി, ഭാര്യ: ജ്യോതി, മക്കൾ: മയൂമി, മയൂൻ മണി (ഇരുവരും ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ). മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.