മണ്ണാർക്കാട്: വെൽഫെയർ പാർട്ടി സ്ഥാപക നേതാവും പാലക്കാട് ജില്ല മുൻ വൈസ് പ്രസിഡൻറും മണ്ണാർക്കാട് മണ്ഡലം പ്രസിഡൻറുമായിരുന്ന തെങ്കര ഡോ. എൻ.എൻ. കുറുപ്പ് (85) നിര്യാതനായി. മണ്ണാർക്കാട്ടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തും ജില്ലയിലെ നിരവധി സമരപ്രക്ഷോഭങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രസാദ് (റെയിൽവേ), അഡ്വ. എൻ.എൻ. പ്രസീത (മുൻ ജില്ല പഞ്ചായത്ത് അംഗം), പ്രജിത (ബ്ലോക്ക് ഓഫിസ് യു.ഡി ക്ലർക്ക്). മരുമക്കൾ: സിന്ധു, കൃഷ്ണകുമാർ കൊങ്ങശ്ശേരി.