പൊന്നാനി: നാടകകൃത്തും സംവിധായകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.എ. ഉമ്മർ കുട്ടി (63) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. മഞ്ചേരി ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് കടുത്ത പനി ബാധിച്ചതിനെത്തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ ആൻറിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം കോവിഡ് പ്രോട്ടോ കോൾ പാലിച്ച് പൊന്നാനി തഖ്വ പള്ളി ഖബർസ്ഥാനിൽ നടന്നു. ഭാര്യ: കോഴിക്കോട് എണ്ണപ്പാടം സ്വദേശി ഖമറുന്നിസ (നോവലിസ്റ്റ് എൻ.പി. മുഹമ്മദിെൻറ മരുമകൾ). മക്കൾ: ലത്തീഫ് (സിവിൽ എൻജിനീയർ, ദുബൈ), റഹ്മത്ത് (സോഫ്റ്റ് എൻജിനീയർ, ചെന്നൈ), ഹനീന (എം.എസ്.ഡബ്ല്യു വിദ്യാർഥിനി). മാതാവ്: മറിയു. സഹോദരങ്ങൾ: കുഞ്ഞിബാവ (റിട്ട. പോർട്ട് ഡിപ്പാർട്ട്മെൻറ്), ബാവാസ് (സൗദി), മുഹമ്മദ് കുട്ടി (റിട്ട. കേരള ഗ്രാമീൻ ബാങ്ക്), ആസിയ, പരേതരായ പരീക്കുട്ടി, കുഞ്ഞാത്തുട്ടി.