വെട്ടത്തൂർ: വെട്ടത്തൂർ തെക്കൻമല ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ തെക്കേക്കുറ്റ് ചെറിയാൻ (73), ഭാര്യ മുതലപ്ര ത്രേസ്യാമ്മ (67) എന്നിവർ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. ഇരുവരും ഹൃദ്രോഗികളായിരുന്നു. ത്രേസ്യാമ്മ തിങ്കളാഴ്ച രാത്രിയും ചെറിയാൻ ചൊവ്വാഴ്ച രാവിലെയുമാണ് മരിച്ചത്. ഇരുവരുടെയും സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വെട്ടത്തൂർ സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ നടക്കും. മക്കൾ: ജോമോൻ, ജോബി (ഇരുവരും ദുബൈ), ജോളി (ഷാർജ). മരുമക്കൾ: ചോലക്കൽ ഷൈനി (നിലമ്പൂർ), വെള്ളക്കുന്നേൽ സുനി (മഞ്ചേരി), കാരുവള്ളി ഷിജി (ആനക്കാംപൊയിൽ).