ഒറ്റപ്പാലം: പാലാട്ട് റോഡ് രാധാകൃഷ്ണ മേനോൻ ലൈനിലെ രാമ മന്ദിരത്തിൽ കടമ്പഴിപ്പുറം കയറാട്ട് ഗോവിന്ദൻകുട്ടി മേനോൻ (കെ.ജി മേനോൻ-94) നിര്യാതനായി. പെരുമ്പാവൂർ റയോൺസിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയിലെ അംഗവും ‘മാതൃഭൂമി’ സ്ഥാപക ഡയറക്ടറും പ്രഥമ പാർലമെൻറ് അംഗവുമായിരുന്ന പരേതനായ അമ്പലക്കാട്ട് കരുണാകരമേനോൻെറ മകനാണ്. ഭാര്യ: പരേതയായ ഗൗരിയമ്മ (റിട്ട. പ്രധാനാധ്യാപിക, ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി ഹൈസ്കൂൾ). മകൻ: കരുണാകരൻ (യു.എസ്.എ). മരുമകൾ: പാർവതി മേനോൻ.