പത്തിരിപ്പാല: ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തി അവിടെ മരിച്ച മങ്കര കരുവടതൊടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. മങ്കര വെസ്റ്റ് മുട്ടിക്കാട് റോഡ് പുത്തൻപീടികക്കൽ പരേതനായ അബ്ദുൽ റഹിമാെൻറ മകൻ അബൂബക്കറാണ് (52) ചൊവ്വാഴ്ച രാത്രി 12.30ഓടെ മരിച്ചത്. മൃതദേഹം ബുധനാഴ്ച പുലർച്ച രണ്ടരയോടെ വീട്ടിലെത്തിച്ചു. തുടർന്ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി എട്ടോടെ പത്തിരിപ്പാലയിലും പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ഇദ്ദേഹം വീട്ടിലിരിപ്പായിരുന്നു. ഭാര്യ: റഷീദ. മക്കൾ: ഹസീന, ആരിഫ, അനീഷ. മരുമക്കൾ: ആസിഫ്, നൗഫൽ, ഷെഫീക്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലെക്കിടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.