പറളി: സംസ്ഥാനപാതയിൽ തേനൂർ ഓട്ടുകമ്പനിക്ക് സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പിരായിരി അയ്യപ്പൻകാവ് വിശ്വകർമ നഗറിൽ മരുതാചലത്തിെൻറ മകൻ മനോജ് കുമാറാണ് (27) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30നാണ് അപകടം. ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: പാഞ്ചാലി. സഹോദരൻ: വിഘ്നേഷ്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.