മാടപ്പള്ളി: അഴകാത്തുപടി ഗീതാഭവനിൽ റിട്ട. സെയിൽസ് ടാക്സ് കമീഷണറും എൻ.എസ്.എസ് പ്രതിനിധിസഭ അംഗവുമായിരുന്ന പരേതനായ എം.പി. ഗോപിനാഥൻ നായരുടെ മകൻ ഡോ. ജി. സജീവ്കുമാർ (49) നിര്യാതനായി. മാതാവ്: കങ്ങഴ തകിടിയേൽ കുടുംബാംഗം ടി.പി. പൊന്നമ്മ. സഹോദരങ്ങൾ: ജി.ജി. ഗീതാകുമാരി, അഡ്വ. ജി. രാധാകൃഷ്ണൻ (സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി, ചങ്ങനാശ്ശേരി), അനിതകുമാരി (ടീച്ചർ, പി.എസ്.എച്ച്.എസ്, പള്ളിപ്പുറം), ജ്യോതിലക്ഷ്മി (ടീച്ചർ, റിയാൻ പബ്ലിക് സ്കൂൾ ബംഗളൂരു), പരേതയായ പ്രീതകുമാരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.