പത്തിരിപ്പാല: സാനിറ്റൈസർ അകത്തുചെന്ന് ജില്ല ആശുപത്രിയിൽ ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു. മണ്ണൂർ ഖാദിക്ക് സമീപം തുപ്പണാട്ടുപറമ്പ് പരേതനായ സെയ്ത് മുഹമ്മദിെൻറ മകൻ സുലൈമാനാണ് (52) ജില്ല ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ മരിച്ചത്. ആഗസ്റ്റ് 16നാണ് സംഭവം. മരുന്ന് കഴിച്ചിട്ടും മാനസിക പ്രശ്നം മാറാത്ത വിഷമത്താൽ ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസർ എടുത്ത് കഴിക്കുകയായിരുന്നെന്ന് മങ്കര പൊലീസ് പറഞ്ഞു. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് മണ്ണൂർ കിഴക്കുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: സൈനബ. ഭാര്യ: റംലത്ത് (അംഗൻവാടി അധ്യാപിക, മണ്ണൂർ കല്ലംപറമ്പ്) മക്കൾ: സുഹാന തസ്ലി, മുഹമ്മദ് സുനീർ.