പാണ്ടിക്കാട്: കാറിടിച്ചതിനെ തുടർന്ന് ചികിത്സയിലിരുന്നയാൾ മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാട് വാളനിയിലെ മാഞ്ചേരി ആറുങ്കാട്ടിൽ അബ്ദുല്ല കുരിക്കളാണ് (63) മരിച്ചത്. സെപ്റ്റംബർ നാലിന് നെല്ലിക്കുത്തായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച വാളനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: ഖദീജ.
മക്കൾ: ഹസീന, ജമാനത്ത്, നസീമ, ഹാരിസ്, പരേതനായ നസീർ. മരുമക്കൾ: ഷറഫുദ്ദീൻ, നൗഷാദ്, ശിഹാബ്, മാജിദ.