വേങ്ങര: അയൽവാസികളായ ബന്ധുക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. കുന്നുംപുറം അറലപറമ്പിൽ സുന്ദരനും പരേതനായ കുഞ്ഞെൻറ മകൻ അയ്യപ്പനുമാണ് (47) മരണത്തിലും ഒരുമിച്ചത്. സുന്ദരെൻറ പിതൃസഹോദരപുത്രനാണ് അയ്യപ്പൻ. ബുധനാഴ്ച പുലർച്ചെയാണ് സുന്ദരൻ മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ അയ്യപ്പനും മരിച്ചു. വൃക്കരോഗിയായ അയ്യപ്പൻ കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് മരിച്ചത്. മൃതദേഹം വ്യാഴാഴ്ച രാവിലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് നടത്തി ഉച്ചക്ക് രണ്ടരയോടെ യാറത്തുംപടി ശ്മശാനത്തിൽ സംസ്കരിച്ചു. അയ്യപ്പെൻറ ഭാര്യ: ഉഷ. മക്കൾ: ആദർശ്, അർഷ. സഹോദരങ്ങൾ: സുധാകരൻ, വിലാസിനി.