താനൂർ: മുൻ ഗ്രാമപഞ്ചായത്ത അംഗം പരേതനായ കെ.കെ. കുഞ്ഞിമുഹമ്മദ് ബാവയുടെ മകനും മുസ്ലിം ലീഗ് താനൂർ മുനിസിപ്പൽ സെക്രട്ടറിയുമായിരുന്ന താനൂർ ചെള്ളിക്കാട് സ്വദേശി കുട്ടിയാലിക്കടവത്ത് അബ്ദുൽ ഗഫൂർ (കെ.കെ. ഗഫൂർ -53) നിര്യാതനായി. മുസ്ലിം യൂത്ത് ലീഗ് താനൂർ പഞ്ചായത്ത് ട്രഷറർ സ്ഥാനം വഹിച്ചിട്ടുണ്ട്.
താനൂർ ചാപ്പപ്പടി സീമെൻസ് ക്ലബിെൻറ പ്രമുഖ ഫുട്ബാളറുമായിരുന്നു.
മാതാവ്: മറിയക്കുട്ടി ഹജ്ജുമ്മ. ഭാര്യ: ഹസനത്ത് (ചീരാൻകടപ്പുറം എ.എം.എൽ.പി സ്കൂൾ അധ്യാപിക). മക്കൾ: അഫ്ന, ഷിഫ്ലി (ഇരുവരും വിദ്യാർഥികൾ).
സഹോദരങ്ങൾ: അബ്ദുൽഖാദർ (സൗദി), സവാദ് (താനൂർ എസ്.എം.യു.പി സ്കൂൾ അധ്യാപകൻ), ആയിശ, സഫൂറ, സലീന.