കോലഴി: മേലേ വീട്ടിൽ നാരായണൻ നമ്പിടിയുടെയും കുഞ്ചുക്കുട്ടി അന്നമ്മയുടെയും മകൻ എം.കെ. കുഞ്ഞുണ്ണി നമ്പിടി (നമ്പിടി മാഷ് -77) നിര്യാതനായി. സർവോദയ മണ്ഡലം ജില്ല പ്രസിഡൻറ്, കസ്തൂർഭാ ഗാന്ധി സ്മാരക സമിതി ട്രസ്റ്റ് അംഗം, ഗ്രന്ഥശാല സംഘം ജില്ല ഉപദേശക സമിതി അംഗം, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ കൗൺസിൽ അംഗം തുടങ്ങി ചുമതലകൾ വഹിച്ചിട്ടുണ്ട്. രാമവർമ്മപുരം ഹിന്ദി ട്രെയിനിങ് കോളജ് ഇൻസ്ട്രെക്ടറായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗിരിജാദേവി. മക്കൾ: അനില സി. നമ്പിടി, അജീഷ് സി. നമ്പിടി (ചാർട്ടേഡ് അക്കൗണ്ടൻറ്, നമ്പിടി അസ്സോസിയേറ്റ്സ്, തൃശൂർ) മരുമക്കൾ: പ്രദീപ് ഗോപിനാഥ്, സുഷമ സൂര്യൻ.