മേപ്പയ്യൂർ: ആദ്യകാല വ്യാപാരിയും പ്രവാസിയുമായ കീഴരിയൂരിലെ എ.പി. അമ്മത് എടച്ചേരിപ്പറമ്പത്ത് (74) നിര്യാതനായി. ഭാര്യ : പാത്തുമ്മ. മക്കൾ: എ.പി. അബ്ദുൽ അസീസ് മാസ്റ്റർ (സലഫിയ്യ അസോസിയേഷൻ സെക്രട്ടറി, കെ.എൻ.എം മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി, അധ്യാപകൻ-നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), ഷൈജൽ (ഖത്തർ), റസീന. മരുമക്കൾ: അബൂബക്കർ, സീനത്ത് (അധ്യാപിക, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), ഷഹനാസ്. സഹോദരങ്ങൾ: കുഞ്ഞിക്കദീശ, കുഞ്ഞിമൊയ്തി, പരേതയായ കുഞ്ഞിപ്പാത്തു.