അങ്കമാലി: കറുകുറ്റി ബെസ്ലേഹം ചിറ്റിനപ്പിള്ളി കൊച്ചുദേവസിയുടെ ഭാര്യ മേരി (83) നിര്യാതയായി. മേലൂർ നെറ്റിക്കാടൻ കുടുംബാംഗമാണ്. മക്കൾ: പരേതനായ തോമസ്, പോളി, ജോസഫ്, ജോർജ്, ജെയിംസ്, ബീന, ആൻറു. മരുമക്കൾ: റോസിലി, റാണി, ജീന, ജോമോൾ, ചാക്കോച്ചൻ, വിനീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ബെസ്ലേഹം സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.