മണ്ണാർക്കാട്: അലനല്ലൂർ ജി.വി.എച്ച്.എസ്.എസ് അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായ മണ്ണാർക്കാട് കൊറ്റിയോട് മലഞ്ചിറ വീട്ടിൽ എം.സി. ഉമ്മർ മാസ്റ്റർ (54) നിര്യാതനായി. എസ്.എസ്.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷൻ പാലക്കാട് ജില്ല സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: നൂർജഹാൻ. മക്കൾ: ഫഹ്മിദ, മെഹ്ബൂബ് റഹ്മാൻ, ഹുദ നസ്റിൻ, ഹദിയ തസ്നീം. മരുമകൻ: ഷംസുദ്ദീൻ വാഴമ്പുറം.