കോട്ടക്കൽ: കൊളത്തുപ്പറമ്പ് കരുമത്തിൽ മണ്ണിൽത്തൊടിയിൽ രാമകൃഷ്ണപണിക്കരുടെ ഭാര്യ ദേവകി രാമകൃഷ്ണൻ (82) നിര്യാതയായി. നിലമ്പൂർ ദിവാനും മാതൃഭൂമി മുൻ ഡയറക്ടറുമായിരുന്ന പി.കെ. കുഞ്ഞിശങ്കരമേനോെൻറയും കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളാണ്. ഒതുക്കുങ്ങൽ പഞ്ചായത്ത് മുൻ അംഗമായിരുന്നു. മക്കൾ: സജീവ് രാമകൃഷ്ണൻ (കോൺട്രാക്ടർ), സീന, സീമ, പരേതനായ സന്തോഷ് രാമകൃഷ്ണൻ (മാതൃഭൂമി). മരുമക്കൾ: പി.വി. വിജയൻ, കെ.പി. രാജേന്ദ്രൻ, ഉഷ, പ്രിയ.