ഫാറൂഖ് കോളജ്: ഫാറൂഖ് കോളജ് ജൂബിലി ഹെൽത്ത് സെൻററിന് സമീപത്തെ സ്റ്റേഷനറി വ്യാപാരി പീച്ച നാരി ദാമോദരൻ എന്ന മണി (58) നിര്യാതനായി. പൊതുപ്രവർത്തകനും സൗഹൃദം െറസി. അസോസിയേഷൻ ജോ. സെക്രട്ടറിയുമാണ്. പിതാവ്: പരേതനായ കേളു. മാതാവ്: മാളു പൂത്താലി.ഭാര്യ: രാധ.മക്കൾ: അഖിൽ (മറൈൻ എൻജിനീയർ), ആദിത്യ (സോഫ്റ്റ്വെയർ എൻജിനീയർ, മൈസൂരു). സഹോദരങ്ങൾ: അറുമുഖൻ, സുരേന്ദ്രൻ, വിശ്വനാഥൻ, രാജൻ, ബിന്ധു. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.