കഞ്ചിക്കോട്: കൊയ്യാമരക്കാട് ഗാന്ധിനഗർ മാവേലിൽ ഹൗസിൽ എം.പി. തമ്പി (66) നിര്യാതനായി. കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ല സീനിയർ ജനറൽ സെക്രട്ടറിയാണ്. ദീർഘകാലം വാളയാർ മലബാർ സിമൻറ്സിൽ ജീവനക്കാരൻ ആയിരുന്നു. ഭാര്യ: ഒാമന തമ്പി.മക്കൾ: തനേഷ് തമ്പി (ചീഫ് റിപ്പോർട്ടർ, ട്വൻറിഫോർ), നിഷ ബോബി (ബഹ്റൈൻ). മരുമക്കൾ: ടി. ജ്യോതി (അധ്യാപിക, നെടുമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ബോബി പാറയിൽ (ബഹ്റൈൻ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കഞ്ചിക്കോട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ മലമ്പുഴ ശാസ്താ നഗർ സെമിത്തേരിയിൽ.