വടക്കഞ്ചേരി: കണ്ണമ്പ്ര ചാമക്കാട് പരേതനായ കാശുവിെൻറ ഭാര്യ കമലാക്ഷിയെ (86) പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണമ്പ്ര ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പഞ്ചായത്ത് കിണറ്റിൽ ശനിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്ത് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച പകൽ 12ന് ചന്ദ്രനഗർ ശ്മശാനത്തിൽ സംസ്കരിക്കും. മക്കൾ: പൊന്മല, മുരളി, ശാന്ത, ശെൽവി. മരുമക്കൾ: പ്രീത, സുഭാഷിണി, വാസു, രവി.