വാഴക്കാട്: മുണ്ടുമുഴി മഹല്ല് സെക്രട്ടറിയും രാഷ്ട്രീയ^മത^ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യവുമായിരുന്ന ഒറ്റപിലാക്കൽ തോട്ടാഞ്ചീരി ടി.ഒ. ഫഖ്റുദ്ദീൻ ഹാജി (73) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല. മക്കൾ: ശിഹാബ് മാസ്റ്റർ (എ.എം.യു.പി സ്കൂൾ, വിരിപ്പാടം), മൻസൂർ അലി (അബൂദബി), അബ്ദുൽ റഷീദ് (ഓട്ടോ ഡ്രൈവർ), സൽമ, ഹഫ്സത്, ജുസൈറ ബാനു. മരുമക്കൾ: സൈദലവി (മുണ്ടക്കൽ), അബ്ദുസ്സമദ് (മപ്രം), മിൻഫർ (കോട്ടുപാടം), സറീന (കൂളിമാട്), നുസ്രത് (കുറ്റിക്കടവ്), മുംതാസ് (പെരിങ്ങാവ്). സഹോദരൻ: അലവിക്കുട്ടി.