വടക്കാഞ്ചേരി: മകളുടെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച തൃശൂർ സ്വദേശിയായ 64കാരന് േകാവിഡ് സ്ഥിരീകരിച്ചു. കാര്യാട്ടുകര താണിക്കൽ ചെമ്മനത്ത് ജോൺസൺ ആണ് മരിച്ചത്. 22ാം ഡിവിഷനായ പുല്ലാനിക്കാടിലെ എങ്കക്കാട് പ്രദേശത്ത് താമസിക്കുന്ന മകൾ ടീനയുടെ വീട്ടിൽ മൂന്ന് ആഴ്ചയായി ഉണ്ടായിരുന്ന ജോൺസൺ വ്യാഴാഴ്ച രാത്രിയാണ് കുഴഞ്ഞു വീണത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കോവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു.