വടകര: സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപക, കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതാവുമായ കുന്നുമ്മക്കരയിലെ കെ.ബാലകൃഷ്ണക്കുറുപ്പ് (90) നിര്യാതനായി. നെല്ലാച്ചേരി എല്‍.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകനാണ്. ജനത പ്രസ്ഥാനം വടകര മണ്ഡലം ട്രഷറര്‍, ജില്ല കമ്മിറ്റി അംഗം, സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം, ദീര്‍ഘകാലം കുന്നുമ്മക്കര സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കള്‍: സുരേഷ് (റിട്ട. നേവി), ശ്രീജ, പരേതനായ വിശ്വനാഥന്. മരുമക്കള്‍: ഉഷ (ഏറാമല സര്‍വിസ് സഹകരണ ബാങ്ക്), രഹന, അശോകന്.