പന്തത്തല: മണ്ണനാക്കുന്നേൽ ഡോ. ജോസ് സക്കറിയാസ് (വരാപ്പുഴ മെഡിക്കൽ സെൻറർ ഉടമ -72) നിര്യാതനായി. മാണി സി. കാപ്പൻ എം.എൽ.എയുടെ സഹോദരീ ഭർത്താവാണ്. ഭാര്യ: മുൻ എം.പിയും എം.എൽ.എയുമായിരുന്ന ചെറിയാൻ ജെ. കാപ്പെൻറ മകൾ മറിയമ്മ. മക്കൾ: അജിത് ജോസ് (എൻജിനീയർ, ആസ്ട്രേലിയ), ചെറി ജോസ് (എൻജിനീയർ, ആസ്ട്രേലിയ). മരുമക്കൾ: ടീന അജിത് തളിയത്ത് കടവന്ത്ര, ടിനു ചെറിമണ്ണനാൽ എറണാകുളം (ഇരുവരും ആസ്ട്രേലിയ). കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ആദ്യത്തെ അത്ലറ്റിക് ക്യാപ്റ്റൻ, കേരള സ്റ്റേറ്റ് അത്ലറ്റിക് ടീം ക്യാപ്റ്റൻ, എറണാകുളം ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മുത്തോലി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.