അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തംഗം മലമേൽ വാറൂർ വീട്ടിൽ ജി. അശോക്കുമാർ (38) നിര്യാതനായി. മഞ്ഞപ്പിത്ത ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് ബന്ധുക്കൾ പുനലൂർ താലൂക്കാശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി പ്രതിനിധിയും അറയ്ക്കൽ 19ാം വാർഡ് അംഗവുമാണ്. അവിവാഹിതനാണ്. പിതാവ്: ഗോപാലകൃഷ്ണപിള്ള. മാതാവ്: ലളിതമ്മ. സഹോദരങ്ങൾ: അജയകുമാർ, അനിൽകുമാർ.