ഭരണങ്ങാനം: അമേരിക്കയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറ്റാനപ്പാറ കുരുവൻമാക്കൽ കെ.എം. മാത്യുവിെൻറ മകൻ മാത്യുവാണ് (ജിസ്മോൻ -38) ഫ്ലോറിഡയിൽ മരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ചാണ് അപകടം. ഭാര്യ: ഏഴാച്ചേരി ചെറുനിലം കുടുംബാംഗം അലിസൻ. മക്കൾ: മെർവിൻ, ഷോൺ, മെലിസ. സംസ്കാരം പിന്നീട്.