ചെങ്ങന്നൂർ: വെട്ടിയാർ പണയിൽ പീടികയിൽ വീട്ടിൽ ജ്യോതിസ് ജോൺ (35) അലഹബാദ് വിമാനത്താവളത്തിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. മധ്യപ്രദേശ് സറ്റ്ന ഷെർഗാംഗ് എം.ജെ.എം നഴ്സിങ് കോളജ് പ്രിൻസിപ്പലായിരുന്നു. കുടുംബത്തോടൊപ്പം ചികിത്സക്ക് നാട്ടിലേക്ക് വരുന്നതിനായാണ് വിമാനത്താവളത്തിൽ എത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് ജോൺ സഖറിയ-വെട്ടിയാർ ടി.എം.വി.എം എച്ച്.എസ് സ്കൂൾ റിട്ട. അധ്യാപിക അച്ചാമ്മ ജോളി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാനി. (ലക്ചറർ എം.ജെ.എം നഴ്സിങ് കോളജ്, സറ്റ്ന). മക്കൾ: ജോഷ്വ, ജോഹാൻ. സഹോദരൻ: ജെറീഷ് (ഷാർജ). സംസ്കാരം പിന്നീട്.