പെരിന്തൽമണ്ണ: കുന്നപ്പള്ളി മുറുവത്ത്പറമ്പിലെ വെട്ടിക്കാളി ഉമ്മർ ഫാറൂഖ് മാസ്റ്റർ (69) നിര്യാതനായി. പാതായ്ക്കര എ.യു.പി സ്കൂളിൽനിന്ന് വിരമിച്ച അറബിക് അധ്യാപകനാണ്. പിതാവ്: പരേതനായ മൊയ്തീൻ കുട്ടി. ഭാര്യ: ആയിശ. മക്കൾ: അബ്ദുറഹീം (അധ്യാപകൻ, എ.യു.പി സ്കൂൾ പാതായ്ക്കര), രഹന ബീഗം, ഉമ്മുറഹ്മത്ത്, നൂറുന്നിസ. മരുമക്കൾ: പിലാക്കൽ റഹ്മത്ത് (ചളവറ), എളാട്ട് അബ്ദുന്നാസർ (കുന്നപ്പള്ളി), പാറക്കൽ അയ്യൂബ് (അബൂദബി), വള്ളൂരാൻ അബ്ദുസ്സലാം (പാതായ്ക്കര).