തിരുവനന്തപുരം: പേരൂർക്കട വഴയില വൈ.ഡബ്ല്യൂ.സി.എക്ക് സമീപം കൈരളി നഗർ (കെ.എൻ.ആർ -6) സുജഭവനിൽ കെ. രാജശേഖരൻ (73) നിര്യാതനായി. വെള്ളനാട് മിത്രാനികേതൻ കൃഷിവിജ്ഞാന കേന്ദ്രം അഗ്രികൾച്ചറൽ എൻജിനീയറായി ദീർഘകാല സേവനം അനുഷ്ഠിച്ചു. വിഴിഞ്ഞം മുക്കോല ശാന്തിനികേതൻ പബ്ലിക് സ്കൂൾ മാനേജർ ആയിരുന്നു. ശാന്തിഗ്രാം ഉപദേശകസമിതി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എ. ജലജ. മക്കൾ: സുജ (ടി.സി.എസ് അമേരിക്ക), സാജു (അലയൻസ് ടെക്നോളജി, ടെക്നോപാർക്ക്). മരുമക്കൾ: ചാൾസ് (സയൻറിസ്റ്റ്, അമേരിക്ക), അപർണ (അധ്യാപിക, സെൻറ് തോമസ് സ്കൂൾ).