കോട്ടയം: ഒാലിക്കര ഒ.എം. ജോസഫ്-85 (അപ്പച്ചൻ സാർ, പെരുന്ന ഗവ. യു.പി.എസ് റിട്ട. അധ്യാപകൻ) നിര്യാതനായി. ദീർഘകാല മതാധ്യാപകനും ചങ്ങനാശ്ശേരി അതിരൂപത സൺേഡ സ്കൂൾ പ്രൊമോട്ടറുമായിരുന്നു. ഭാര്യ: പുളിക്കകുന്ന് കായൽപ്പുറം വയലാറ് പുത്തൻപുര കുടുംബാംഗം വി.ടി. അന്നമ്മ (കുഞ്ഞമ്മ -റിട്ട. ഹെഡ്മിസ്ട്രസ്, ഇടിഞ്ഞില്ലം ഗവ. യു.പി.എസ്). മക്കൾ: സാജ കെ. ജോസഫ് (ആസ്ട്രേലിയ), പരേതയായ സാലിമ്മ കെ. ജോസഫ്, സിസി കെ. ജോസഫ് (സെൻറ് തോമസ് എച്ച്.എസ്.എസ്, എരുമേലി), സന്തോഷ് കെ. ജോസഫ് (യു.കെ). മരുമക്കൾ: ലിസി ജോസഫ് (കൊച്ചുചൂവത്തുംമൂട്ടിൽ പമ്പാവാലി, ആസ്ട്രേലിയ), സജി ജോർജ് തകടിയേൽ എരുമേലി (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി), ജോസ്ന കെ. ജോബ് കരിക്കണ്ടം, തൃക്കൊടിത്താനം (യു.കെ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുറുമ്പനാടം സെൻറ് ആൻറണീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.