ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. വാഴപ്പള്ളി വാലയിൽ വീട്ടിൽ പരേതനായ പദ്മജെൻറ മകൻ പി.വി. ഹരിയാണ് (23) മരിച്ചത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൂനന്താനം സ്വദേശി അസീം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് 7.30ഓടെ സുഹൃത്തിനൊപ്പം അലുമിനിയം ഫാബ്രിക്കേഷൻ ജോലിയുടെ എസ്റ്റിമേറ്റ് എടുക്കുന്നതിന് മുക്കാട്ട് പടിയിൽനിന്ന് നാലുകോടിക്ക് പോയി മടങ്ങുന്നതിനിടെ രാത്രി 10.30 ഓടെയാണ് അപകടം. ആഞ്ഞിലിവേലിക്കുളത്തിന് സമീപത്തെ മതിലിലേക്ക് നിയന്ത്രണംവിട്ട് സ്കൂട്ടർ ഇടിക്കുകയും ഹരി റോഡിൽ തലയിടിച്ച് വീഴുകയുമായിരുന്നു. നാട്ടുകാർ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മായ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 5.30ന് ആനന്ദാശ്രമം ശമ്ശാനത്തില്. തൃക്കൊടിത്താനം പൊലീസ് നടപടി സ്വീകരിച്ചു.