ചേര്‍ത്തല: ന്യുമോണിയ ബാധിച്ച് ഷാർജയിൽ മലയാളി യുവാവ് മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് കുറുപ്പന്‍കുളങ്ങര നവനീതത്തില്‍ ഗോപാലകൃഷ്ണപിള്ളയുടെ മകന് വിനോദ് രാജാണ് (41) മരിച്ചത്. 21 വർഷമായി ഷാർജയിൽ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. കോവിഡ് വ്യാപനത്തോടെ സ്ഥാപനം അടച്ചുപൂട്ടിയതിനെ തുടർന്ന് ഷാർജയിൽ ജോലി ചെയ്യുന്ന ഭാര്യക്കൊപ്പമായിരുന്നു താമസം. മൃതദേഹം 17ന് നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്കരിക്കും. മാതാവ്: വത്സലദേവി. ഭാര്യ: ചിത്ര.