പറവൂർ: വൈപ്പിൻ കാളമുക്ക് ഹാർബറിൽനിന്ന് മീൻ കയറ്റി ഏറ്റുമാനൂരേക്ക് പോയ വാഹനത്തിെൻറ ഡ്രൈവർ ഹൃദയസ്തംഭനം മൂലം മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ മുല്ലക്കര വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ സുധീറാണ് (35) മരിച്ചത്. രാത്രി പത്തരയോടെ കാളമുക്കിൽനിന്ന് പുറപ്പെട്ട വാഹനം ഏറ്റുമാനൂർ മാർക്കറ്റിൽ എത്തിയപ്പോൾ കോവിഡ് മാനദണ്ഡപ്രകാരമുള്ള മറ്റ് വാഹനങ്ങൾ മാർക്കറ്റിൽ പ്രവേശിച്ചതിനാൽ മീൻ ഇറക്കാനായില്ല. തുടർന്ന് ചമ്പക്കര മാർക്കറ്റിലേക്ക് വന്നു. എന്നാൽ, ദേഹാസ്വാസ്ഥ്യം തോന്നിയതിനാൽ നേരെ ആലുവയിലേക്ക് വന്നു. അവിടെ എത്തിയപ്പോഴേക്കും അസ്വസ്ഥത രൂക്ഷമായതിനാൽ ജില്ല ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിനാൽ അടിയന്തര ചികിത്സക്ക് ഡോക്ടർമാർ ശ്രമിക്കുന്നതിനിടെ പുലർച്ച രണ്ടരയോടെ മരിക്കുകയായിരുന്നു. കോവിഡ് നെഗറ്റിവായതിനാൽ ഉച്ചക്ക് രണ്ടോടെ വടക്കേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: റുഖിയ. ഭാര്യ: ഫാത്തിമ. മകൻ: സിദ്ദീഖ്.