പള്ളുരുത്തി: ക്രൊയേഷ്യയിൽ മലയാളി യുവാവ് മരിച്ചു. കുമ്പളങ്ങി വട്ടമാക്കൽ ജോളിയുടെ മകൻ ഡാനിയൽ ജോസഫാണ് (22) മരിച്ചത്. ഞായറാഴ്ച യുവാവിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടു എന്നാണ് സുഹൃത്തുക്കൾ നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. കഴിഞ്ഞദിവസം സഹപ്രവർത്തകരുമായി വഴക്കുണ്ടായെന്നും വധഭീഷണിയുണ്ടെന്നും ഡാനിയൽ ബന്ധുക്കളെ അറിയിച്ചിരുന്നു. മൃതദേഹം 23ന് നാട്ടിലെത്തും. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഹൈബി ഈഡൻ എം.പിക്കും പൊലീസ് കമീഷണർക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ക്രൊയേഷ്യയിൽ ഷിപ്പിങ് കമ്പനിയിൽ വെൽഡറാണ് ഡാനിയൽ. 11 മാസം മുമ്പാണ് വിദേശത്തേക്ക് പോയത്. മാതാവ്: ജോളി. സഹോദരി: ദിവ്യ.