ചെങ്ങന്നൂർ: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു.
മുളക്കുഴ 15ാം വാർഡ് പന്തുവള്ളി കിഴക്കേതിൽ വീട്ടിൽ സക്കീറിെൻറ ഭാര്യ ജാസ്മിനാണ് (ബുഷ്റ -42) മരിച്ചത്. കഴിഞ്ഞ മാസം 25 മുതൽ കടുത്ത പനി ബാധിതയായിരുന്നു. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നിനാണ് കോവിഡ് ചികിത്സക്ക് പ്രവേശിപ്പിച്ചത്. ആദിക്കാട്ടുകുളങ്ങര പള്ളിയുടെ വടക്കേൽ അബ്ദുൽ ഖാദർ-റഷീദ ദമ്പതികളുടെ മകളാണ്. ഭർത്താവ് സക്കീർ മസ്കത്തിലാണ്. മക്കൾ: സജീന, സിയാന, മുഹമ്മദ് സഫ്വാൻ (രണ്ടര).
മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ മുളക്കുഴ മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.