മാറഞ്ചേരി: കോടഞ്ചേരി പള്ളിക്ക് സമീപം കുരുക്കൾ പറമ്പിൽ അവ്വുട്ടി (70)നിര്യതനായി. അവ്വുട്ടിയുടെ പുത്രൻ സലീമിനാണ് മൂന്നാഴ്ചക്കിടെ മാതാവും ഭാര്യയും പിതാവും നഷ്ടമായത്. സലീമിെൻറ മാതാവ് ആമിനു മൂന്നാഴ്ചക്ക് മുമ്പാണ് മരിച്ചത്. ഇതറിഞ്ഞ് സലീമും ഭാര്യയും കുട്ടികളും ഷാർജയിൽനിന്ന് നാട്ടിലേക്ക് വരാനിരുന്നതിെൻറ തലേ ദിവസം ഭാര്യ ഹഫ്സത്ത് ഷാർജയിൽ വെച്ച് മരിച്ചു. ഭാര്യയുടെ മയ്യിത്തുമായി നാട്ടിലെത്തിയ സലീം ക്വാറൻറീനിലിരിക്കെയാണ് പിതാവിെൻറയും മരണം. മറ്റുമക്കൾ: സെൽമ, സെജീം (റാസൽഖൈമ) ശബ്ന. മരുമക്കൾ: മുഹമ്മദാലി, നജ്മ, ഫാറൂഖ്. സഹോദരങ്ങൾ: അലി (ഒപ്പെറ്റ് ഫാൻസി, മാറഞ്ചേരി), ആമിനു, പരേതരായ ഇബ്രാഹിം, മുഹമ്മദ്, കുഞ്ഞിമോൻ.