ചെന്ത്രാപ്പിന്നി: മീൻ കയറ്റിവന്ന മിനിലോറിക്കിടയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു. വലപ്പാട് കഴിമ്പ്രം സ്വദേശി പൊയ്യാറ വീട്ടിൽ ശങ്കരെൻറ മകൻ ശശിയാണ് (60) മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ഓടെ ചെന്ത്രാപ്പിന്നി സെൻററിലായിരുന്നു അപകടം. ചെന്ത്രാപ്പിന്നിയിൽനിന്ന് വടക്കുഭാഗത്തേക്ക് ബൈക്കിൽ പോകവെ റോഡരികിൽ നിർത്തിയിട്ട പെട്ടി ഓട്ടോ, പെട്ടെന്ന് തുറന്ന ഡോറിൽ തട്ടി ബൈക്ക് മിനി ലോറിക്കിടയിൽപെടുകയായിരുന്നു. മിനിലോറി കയറിയിറങ്ങി തൽക്ഷണം മരിച്ചു. മിനിലോറിയും പെട്ടി ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെട്ടി ഓട്ടോയുടെ ഡ്രൈവർ ഒന്നാം പ്രതിയായും ലോറി ഡ്രൈവർ രണ്ടാം പ്രതിയായും കേസെടുത്തു. ഇലക്ട്രീഷ്യനാണ് മരിച്ച ശശി. മാതാവ്: ദേവയാനി. ഭാര്യ: ലത. മക്കൾ: ശരത്, ശരണ്യ. സഹോദരങ്ങൾ: ജ്യോതി, ചിത്ര. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.