കരുനാഗപ്പള്ളി: കോണ്‍ഗ്രസ് മുന്‍ നേതാവും കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിരുന്ന റ്റി.എസ്. പുരുഷോത്തമെൻറ ഭാര്യയും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ തങ്കമ്മ പുരുഷോത്തമന് (75) നിര്യാതയായി. മക്കൾ: അഡ്വ. ടി.പി. സലീംകുമാർ (കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡൻറ്, കരുനാഗപ്പള്ളി മുനിസിപ്പല്‍ മുന്‍ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ), സതീഭായി, അഡ്വ. സീമ, സുവര്‍ണ (ആസ്ത്രേലിയ). മരുമക്കള്‍: രാധാകൃഷ്ണന്, സുനിത (മുനിസിപ്പല്‍ കൗണ്‍സിലര്‍ കരുനാഗപ്പള്ളി), അഡ്വ. ഷണ്മുഖന്, ഹരീഷ് (ആസ്ത്രേലിയ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.