ആര്‍പ്പൂക്കര: മുട്ടത്തുപാടത്ത് ചാക്കോ ഫിലിപ് (86- പോത്തച്ചന്) നിര്യാതനായി. ഭാര്യ: അയര്‍ക്കുന്നം മരുതുംകുഴി കുടുംബാംഗം പരേതയായ ത്രേസ്യാമ്മ ഫിലിപ്. മക്കള്‍: ജിമ്മി ഫിലിപ് (സീനിയര്‍ ന്യൂസ് എഡിറ്റര്‍-ദീപിക കോട്ടയം, കെ.സി.വൈ.എം മുന്‍ സംസ്ഥാന പ്രസിഡൻറ്, യുവദീപ്തി മുന്‍ ചങ്ങനാശ്ശേരി അതിരൂപത പ്രസി.), പുഷ്പ ഫിലിപ്, ജിജി ഫിലിപ്. മരുമക്കള്‍: ജോസ് കുട്ടി ഉറുമ്പുംകുഴി, ജൂലി ജിജി മേടയ്ക്കല്‍, ശുഭ ജിമ്മി മൂത്തേടത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ആര്‍പ്പൂക്കര ചെറുപുഷ്പം പള്ളി സെമിത്തേരിയില്‍.