എടക്കളത്തൂര്‍: തെങ്ങില്‍ ദേവസ്സിയുടെ മകന് ബേബി (68) നിര്യാതനായി. സൗത്ത് ഇന്ത്യന്‍ ബാങ്ക് റിട്ട. സീനിയര്‍ മാനേജറാണ്. മുണ്ടൂര്‍ ഇടവക ട്രസ്റ്റി, എ.കെ.സി.സി ഫൊറോന പ്രസിഡൻറ്, കെ.സി.വൈ.എം-സി.യു ഫൊറോന ചെയര്മാന്, അമല നഗര്‍ ലയണ്‍സ് ക്ലബ് പ്രസിഡൻറ്, അമല നഗര്‍ എ.ബി.ബി.എ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി, സൗത്ത് ഇന്ത്യന്‍ ബാങ്ക് റിട്ട. സ്റ്റാഫ് അസോസിയേഷന് സെക്രട്ടറി, കൊട്ടേക്കാട് കുടുംബകൂട്ടായ്മ ഫൊറോന പ്രസിഡൻറ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സീന -അയ്യന്തോള്‍ താണിക്കല്‍ കുടുംബാംഗം (റിട്ട. അധ്യാപിക, ഹോളി ഫാമിലി എച്ച്.എസ്.എസ് തൃശൂര്‍). മക്കള്‍: ഡോ. ഇ.ബി. ബിനോയ് (അസി. പ്രഫസര്‍, ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി), മെറിന് റിജോ പടയാട്ടി. മരുമക്കള്‍: ഡോ. സാന്‍ നിഹാല്‍ മഞ്ഞളാങ്കല്‍ (ഡിവൈന്‍ ഡെൻറല്‍ ക്ലിനിക്ക്, കൈപ്പറമ്പ്), റിജോ ജോസഫ് പടയാട്ടി (വി.ഡി.പി.എൽ സോഫ്റ്റ്വെയര് കമ്പനി) സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുണ്ടൂര്‍ കര്‍മലമാതാവിന്‍ ദേവാലയ സെമിത്തേരിയിൽ.